സഹകരണ ബാങ്കുകളിലെയും, സംഘങ്ങളിലെയും നിക്ഷേപങ്ങൾക്ക് ഇനി മുതൽ ഉയർന്ന ഗ്യാരന്റി. റിപ്പോർട്ടുകൾ പ്രകാരം, ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. നിക്ഷേപങ്ങളുടെ ഗ്യാരന്റി തുക 2 ലക്ഷം രൂപയിൽ നിന്നും 5 ലക്ഷം രൂപയാണ് ഇത്തവണ വർദ്ധിപ്പിച്ചിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകൾക്ക് സമാനമായി നിക്ഷേപങ്ങൾക്ക് പരിരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ നടപടി.
രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകൾ നിക്ഷേപത്തിന് അനുസൃമായി ഗ്യാരന്റി തുക വാഗ്ദാനം ചെയ്യുന്നുണ്ട്. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് ഗ്യാരന്റി ഉറപ്പുവരുത്തുന്നത് ഗ്യാരന്റി നിക്ഷേപ ഫണ്ട് മുഖാന്തരമാണ്. ഇത്തരം നിക്ഷേപങ്ങളുടെ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് മാത്രമായി പ്രത്യേക ഗ്യാരന്റി നിക്ഷേപ ഫണ്ട് ബോർഡ് പ്രവർത്തിക്കുന്നുണ്ട്. ഇതിൽ അംഗത്വം എടുക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്കാണ് ഗ്യാരന്റി ലഭിക്കുക. കേന്ദ്ര ഇൻഷുറൻസ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
Also Read: തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരന് മരിച്ചു: 24 പേർക്ക് പരിക്ക്
Post Your Comments