Latest NewsNewsIndia

കനത്ത മഴ നാല് ദിവസം കൂടി തുടരും, മഴക്കെടുതിയില്‍ വന്‍ നാശം, മരണ നിരക്ക് ഉയരുന്നു: സംസ്ഥാനങ്ങള്‍ക്ക് റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ ഇതുവരെ മരണം 41 ആയി. ഹിമാചല്‍ പ്രദേശിന് പുറമെ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും പ്രളയക്കെടുതിയിലാണ്. യമുന നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ രാജ്യ തലസ്ഥാനം കടുത്ത ആശങ്കയിലാണ്. അതേസമയം കനത്ത മഴ നാല് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്.

Read Also:സംസ്ഥാനത്ത് പൊലീസ് നായകളെ വാങ്ങിയതിലും അഴിമതി

ഉത്തരേന്ത്യയില്‍ ഏഴ് സംസ്ഥാനങ്ങള്‍ അതിരൂക്ഷമായ പ്രളയക്കെടുതിയിലാണെന്നാണ് റിപ്പോര്‍ട്ട്. ഹിമാലയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതോടെ ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ന്യൂഡല്‍ഹി, യുപി സംസ്ഥാനങ്ങള്‍ വലിയ പ്രതിസന്ധിയിലായി. പഞ്ചാബില്‍ മൊഹാലി, രൂപ്നഗര്‍, സിര്‍ക്കാപൂര്‍ പ്രദേശങ്ങള്‍ വെള്ളത്തിലാണ്. ആളുകളെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയതായി പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു.

ദേശീയ ദുരന്ത നിവാരണ സേനയും കരസേനയും മഴക്കെടുതി നേരിട്ട പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഉത്തരാഖണ്ഡിലും സ്ഥിതി രൂക്ഷമാണ്. ഉത്തരകാശിയില്‍ തീര്‍ത്ഥാടകര്‍ മഴയെ തുടര്‍ന്ന് കുടുങ്ങി. റോഡ് ഗതാഗതം മണ്ണിടിച്ചില്‍ മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. ഋഷികേശിലെ എംയിസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) വെള്ളം കയറിയത് പ്രതിസന്ധിയായി.

ഉത്തരാഖണ്ഡിലും റെഡ് അലര്‍ട്ട് തുടരുകയാണ്. തെക്കന്‍ രാജസ്ഥാനിലും, പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലും സ്ഥിതി സങ്കീര്‍ണ്ണമാണ്. മഴയുടെ ശക്തി നാല് ദിവസം കൂടിയെങ്കിലും നീണ്ടുനില്‍ക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button