ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. നിക്ഷേപകർ കൂട്ടത്തോടെ ലാഭമെടുപ്പ് നടത്തിയെങ്കിലും, ആഭ്യന്തര സൂചികകൾക്ക് മുന്നേറാൻ സാധിച്ചിട്ടുണ്ട്. ബിഎസ്ഇ സെൻസെക്സ് 63.72 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 63,344.17-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 24.10 പോയിന്റ് നേട്ടത്തിൽ 19,355.90-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ലോഹം, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ ഒഴികെയുള്ള എല്ലാ ഓഹരി വിഭാഗങ്ങളിലും ഇന്ന് വലിയ തോതിൽ ലാഭമെടുപ്പ് നടന്നിട്ടുണ്ട്. നിഫ്റ്റി സ്മോൾ ക്യാപ് 0.58 ശതമാനവും, മിഡ്ക്യാപ് സൂചിക 0.38 ശതമാനവുമാണ് നഷ്ടം നേരിട്ടത്. എച്ച്സിഎൽ ടെക്, ടൈറ്റൻ, പവർഗ്രിഡ്, ടിസിഎസ് തുടങ്ങിയവയുടെ ഓഹരികൾക്ക് മങ്ങലേറ്റു. അതേസമയം, റിലയൻസ്, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, എച്ച്ഡിഎഫ്സി ലൈഫ്, ഭാരതി എയർടെൽ, ഐസിഐസിഐ പ്രുഡൻഷ്യൽ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, ഗ്ലാൻഡ് ഫാർമ തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി.
Post Your Comments