രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് എംസിഎൽആർ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചു. ഇത്തവണ തെരഞ്ഞെടുത്ത കാലയളവിലെ എംസിഎൽആർ നിരക്കുകളാണ് ഉയർത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, എംസിഎൽആർ 15 പോയിന്റ് പോയിന്റ് വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, എംസിഎൽആർ വർദ്ധിപ്പിക്കാനുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ തീരുമാനം റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, ഇവ ഭവന വായ്പകളെ ബാധിക്കുകയില്ല. പുതുക്കിയ നിരക്കുകളെ കുറിച്ച് അറിയാം.
ഒരു മാസത്തെ എംസിഎൽആർ 8.20 ശതമാനത്തിൽ നിന്നും 8.30 ശതമാനമായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. മൂന്ന് മാസത്തെ നിരക്ക് 10 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ച് 8.60 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ആറ് മാസത്തെ നിരക്ക് 5 ബേസിസ് പോയിന്റ് വർദ്ധനവോടെ 8.90 ശതമാനമായാണ് ഉയർത്തിയത്. അതേസമയം, ഒരു വർഷത്തിൽ കൂടുതലുള്ള എംസിഎൽആറിൽ മാറ്റമുണ്ടായിട്ടില്ല. ഇത് 9.05 ശതമാനമായി തുടരുന്നതാണ്. ബാങ്കുകൾ ഉപഭോക്താക്കൾക്ക് വായ്പ നൽകുന്നത് അടിസ്ഥാനമാക്കിയുള്ള മിനിമം നിരക്കാണ് എംസിഎൽആർ.
Also Read: സംസ്ഥാനത്ത് പനി മരണം തുടരുന്നു: ഡെങ്കിപ്പനി ബാധിച്ച് മധ്യവയസ്ക മരിച്ചു
Post Your Comments