Latest NewsKeralaNews

ചാര കളര്‍ സ്‌കൂട്ടറില്‍ വന്നയാളാണ് കവര്‍ച്ചക്ക് പിന്നില്‍,ഈ സ്‌കൂട്ടര്‍ ആളൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷണം പോയത്

മോഷ്ടാവിനായി വലവിരിച്ച് പൊലീസ്

പാലക്കാട്: പട്ടാപ്പകല്‍ വയോധികയുടെ മാല കവര്‍ന്നു. പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം. ദേശീയ പാതയിലൂടെ പോവുകയായിരുന്ന വയോധികയുടെ മാലയാണ് ഇരുചക്ര വാഹനത്തിലെത്തിയ മോഷ്ടാവ് കവര്‍ന്നത്. പന്നിയങ്കര വെള്ളച്ചിയുടെ രണ്ട് പവന്‍ തൂക്കമുള്ള മാലയാണ് കവര്‍ന്നത്. ഇന്ന് രാവിലെ 7.40 നാണ് സംഭവം. ചാര കളര്‍ സ്‌കൂട്ടറില്‍ വന്നയാളാണ് കവര്‍ച്ചക്ക് പിന്നില്‍. വടക്കഞ്ചേരി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഈ പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Read Also: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ മൊബൈൽ അപ്ലിക്കേഷൻ വഴി ലഭ്യമാകും: കെ- സ്മാർട്ട് സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി

അന്വേഷണത്തില്‍ ചാര നിറത്തില്‍ ഉള്ള KL 45 Q 8226 ഹോണ്ട എവിയറ്റര്‍ സ്‌കൂട്ടറിലെത്തിയ ആളാണ് കവര്‍ച്ച നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ ഈ വാഹനം തൃശൂര്‍ ജില്ലയിലെ ആളൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഇന്ന് രാവിലെ തന്നെ മോഷണം പോയിട്ടുള്ളത് ആണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button