ആമസോൺ പ്രൈം ഡേ സെയിൽ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സമരം പ്രഖ്യാപിച്ച് ജീവനക്കാർ. യുകെയിലെ വെയർഹൗസിൽ സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആമസോൺ പ്രൈം ഡേയ്സ് നടക്കുന്ന ദിവസം തന്നെ സമരം നടത്താനാണ് ജീവനക്കാരുടെ തീരുമാനം. ശമ്പള തർക്കത്തെ തുടർന്നാണ് സമരം.
ജൂലൈ 11 മുതൽ 13 വരെയാണ് യുകെയിൽ ആമസോൺ പ്രൈം ഡേ സെയിൽ നടക്കുന്നത്. ഈ സമയത്ത് ജീവനക്കാരുടെ ആസൂത്രിത പണിമുടക്ക് പ്രൈം ഡേ സെയിൽ ഇവന്റിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. യുകെയിലെ കവൻട്രി വെയർഹൗസിലെ 900 ആമസോൺ തൊഴിലാളികളാണ് സമരത്തിന്റെ ഭാഗമാകുന്നത്.
Also Read: യമുനാ നദി കരകവിഞ്ഞ് ഒഴുകാൻ സാധ്യത! ഡൽഹിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി സർക്കാർ
ജൂലൈ 11, 12, 13 തീയതികളിൽ രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂർ വീതമാണ് പണിമുടക്ക് നടത്തുക. മണിക്കൂറിൽ 15 പൗണ്ട് വേതനം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സമരം. നിലവിൽ, മണിക്കൂറിൽ 11 മുതൽ 12 പൗണ്ട് എന്ന നിരക്കിലാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ ജീവനക്കാർ സമരം സംഘടിപ്പിച്ചിരുന്നു.
Post Your Comments