KeralaLatest NewsIndia

‘ദുർബ്ബല വിഭാഗക്കാർക്ക് കൊടുത്തിരിക്കുന്ന നിയമപരിരക്ഷയെ പക പോക്കലിനായി ദുരുപയോഗം ചെയ്യുന്നവർക്കുള്ള ശക്തമായ താക്കീത്’

ആവശ്യത്തിനും അനാവശ്യത്തിനും എസ്‌സി / എസ്‌ടി നിയമം ദുരുപയോഗം ചെയ്യുന്നവർക്കുള്ള ശക്തമായ താക്കീതാണ് സുപ്രീം കോടതി നൽകിയതെന്ന് എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ്. മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്ക്കെതിരെ പി.വി ശ്രീനിജൻ എം.എല്‍.എ നൽകിയ ക്രിമിനല്‍ കേസില്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീം കോടതി വിധിയിലാണ് അഞ്ജുവിന്റെ പ്രതികരണം.

അഞ്ജുവിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ദുർബ്ബല വിഭാഗക്കാർക്ക് കൊടുത്തിരിക്കുന്ന നിയമ പരിരക്ഷയെ വ്യക്തി വൈരാഗ്യത്തിനും പക പോക്കലിനും വേണ്ടി വളച്ചൊടിച്ച് എതിരാളികളെ കുരുക്കാൻ ദുരുപയോഗം ചെയ്യുന്നവർക്കുള്ള ശക്തമായ താക്കീതാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് സാറിന്റെ ഈ പ്രസ്താവന.
SC ST അട്ട്രോസിറ്റി ആക്ട് ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റുള്ളവരെ അവഹേളിക്കുവാനും കേസിൽ കുടുക്കുവാനും അപമാനിക്കുവാനും ശ്രമിക്കുന്ന സ്ഥിരം വ്യവഹാരിയായ കുന്നത്ത് നാട് MLA യ്ക്ക് ജാതി സംവരണ മണ്ഡലത്തിൽ ജാതി പറഞ്ഞു വോട്ട് നേടാൻ മടിയില്ല.

ശരിക്കും ജാതീയത വല്ലാതെ പേടിക്കേണ്ട ഘടകമായി മാറിയിരിക്കുകയാണ് അഭിനവ കേരളത്തിൽ. അതിൻ്റെ ഭീകരമായ ഇരകളായി മാറിയ കൂട്ടർ ഇടതു സൈബറിടങ്ങൾ പാടിപ്പൊലിപ്പിക്കുന്നത് പോലെ ദളിതരോ മറ്റ് പിന്നോക്ക ജാതിയിലുൾപ്പെട്ടവരോ അല്ല എന്നതാണ് യാഥാർത്ഥൃം. ഈ കേരളീയ സമൂഹത്തിൽ അഴുകിയ ജാതി ബോധം ഉള്ളിൽ കൊണ്ടുനടക്കുന്നത് സവർണ്ണരല്ല; മറിച്ച് അളിഞ്ഞ ജാതി കാർഡ് ഇട്ട് പൊറാട്ടുനാടകം ആടുന്ന കുറേ ഫേക്ക് ലിബറലുകളാണ്.

ഇവിടെ ജാതീയത പച്ചയ്ക്ക് പറഞ്ഞ് വോട്ടു തേടുന്നതിൽ ആക്ഷേപമില്ല. ജാതിയുടെ നേർക്കാഴ്ചകളായ സംവരണമണ്ഡലങ്ങളിൽ ജനാധിപത്യത്തെ കൂട്ടിചേർക്കുന്നതിൽ അസ്വഭാവികതയില്ല. പക്ഷേ ആരെങ്കിലും പേരിനൊപ്പം സ്വന്തം പൈതൃകത്തിന്റെ അടയാളങ്ങൾ കൂട്ടിക്കെട്ടിയാൽ ഉടൻ മാടമ്പിയായി; സവർണ്ണനായി.

അതും പോട്ടെ, ജാതി സംവരണ മണ്ഡലത്തിൽ ഇലക്ഷന് നിന്ന് ജയിച്ചു പോയാൽ പിന്നെ അയാൾ പറയുന്നതിനും പ്രവർത്തിക്കുന്നതിനും ഒക്കെ തലയാട്ടി നിൽക്കണം എന്നതാണ് സമകാലീന കേരളത്തിന്റെ രാഷ്ട്രീയം. അയാൾക്കെതിരെ എതിർപ്പ് ഉയർത്തിയാൽ ഉടൻ എടുത്തിടും ജാതി കാർഡ്. എന്നിട്ട് SC ST Atrocity Act എടുത്ത് വച്ച് ഒരു കേസും കൊടുക്കും.

ഫുട്ബോൾ ഗ്രൗണ്ട് പൂട്ടിയിട്ടതുമായ ബന്ധപ്പെട്ട വാർത്തയിൽ ശ്രീ.ശ്രീനിജൻ MLA ഒരു അധോലോക നേതാവിനെ പോലെ കാര്യങ്ങൾ ഓപ്പറേറ്റ് ചെയ്യുന്നു എന്നാണ് മറുനാടൻ വാർത്ത. അതിൽ എവിടെയാണ് ജാതി അധിക്ഷേപം??
എന്തായാലും ഇന്ന് സുപ്രീം കോടതി ആ ആരോപണത്തെ അർഹിക്കുന്ന രീതിയിൽ തന്നെ എടുത്ത് ചവറ്റുകൊട്ടയിൽ ഇട്ടു. ബിഗ് സല്യൂട്ട് ???

shortlink

Related Articles

Post Your Comments

Related Articles


Back to top button