Latest NewsNewsInternational

രാജ്യത്തെ എല്ലാ രാസായുധങ്ങളും തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ചെന്ന് അമേരിക്കന്‍ പ്രതിരോധ സേന

 

വാഷിങ്ടണ്‍: തങ്ങളുടെ കൈവശമുള്ള രാസായുധങ്ങള്‍ സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളുമായി അമേരിക്ക. രാജ്യത്തെ എല്ലാ രാസായുധങ്ങളും തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ചെന്ന് അമേരിക്കന്‍ പ്രതിരോധ സേന തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാം ലോക മഹായുദ്ധം മുതല്‍ ശേഖരിച്ച 30,000 ടണ്‍ ആയുധ ശേഖരം ഇല്ലാക്കിയെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. പത്ത് വര്‍ഷം നീണ്ടുനിന്ന ദൗത്യമാണ് ഇതോടെ അമേരിക്ക പൂര്‍ത്തികരിച്ചത്.

Read Also: മണിപ്പൂർ കലാപത്തിൽ ഭരണകൂടം മൗനം പാലിക്കുന്നു, ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം: ബസേലിയോസ് മാർ ക്ലിമീസ് ബാവ

അതേസമയം, രാസായുധ ശേഖരം പൂര്‍ണമായി അമേരിക്ക നശിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. ഈ ഒരു പ്രവര്‍ത്തിയിലൂടെ, ലോകത്തെ രാസായുധങ്ങളുടെ ഭീകരതയില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ ഒരുപടി കൂടി മുന്നോട്ട് നീങ്ങിയെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. 1993ലാണ് ഇത്തരം ആയുധങ്ങള്‍ നശിപ്പിക്കാന്‍ 193 രാജ്യങ്ങള്‍ ഒപ്പുവെച്ച കണ്‍വെന്‍ഷന്‍ നടന്നത്. ചരിത്രപരമായ വിജയമെന്നാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര സമൂഹത്തിന് വേണ്ടി ഇത്തരമൊരു നേട്ടം കൈവരിച്ച അമേരിക്കയെ അഭിനന്ദിക്കുന്നുവെന്നും ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് ഡയറക്ടര്‍ ജനറല്‍ ഫെര്‍നാഡോ അരിയാസ് പറഞ്ഞു.

അമേരിക്കന്‍ സൈന്യത്തിന്റെ കൈവശമുണ്ടായിരുന്ന 500 ടണ്‍ മാരക രാസായുധങ്ങള്‍ നശിപ്പിക്കുന്നതിനായി കെന്റുകിയിലെ ബ്ലൂ ഗ്രാസ് ആര്‍മി ഡിപ്പോയില്‍ നാല് വര്‍ഷമായി നടന്നുവന്നിരുന്ന നടപടികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായതോടെയാണ് അവസാന രാസായുധവും നശിപ്പിച്ചെന്ന പ്രഖ്യാപനം ഉണ്ടായത്. ഒന്നാം ലോക മഹായുദ്ധത്തിലാണ് ഇത്തരം ആയുധങ്ങള്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടത്. അതിഭീകരമായ ഇവയുടെ പ്രവര്‍ത്തനം കാരണം അന്നു മുതല്‍ തന്നെ പരക്കെ വിമര്‍ശനം നേരിടുകയും ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button