
ഡൽഹി: കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ക്കായി പാക്കിസ്ഥാന്‍ രാസായുധം കൈമാറി. ഹിസ്ബുള്‍ മുജാഹിദീനാണ് പാക്കിസ്ഥാന്‍ രാസായുധം കൈമാറിയത്. ഇത് തെളിയിക്കുന്ന ഓഡിയോ ലഭിച്ചതായി സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഹിസ്ബുള്‍ ഭീകരര്‍ സംസാരിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
സംഭാഷണത്തില്‍ നിന്നും സൈന്യത്തിനെതിരെ ഉപയോഗിക്കുന്നതിനായിട്ടാണ് രാസായുധം നല്‍കിയിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ ഭീകരരെ ഉപയോഗിക്കുന്നതിന്റെ ശക്തമായ തെളിവുകൂടിയാണിത്. 90 ഭീകരരാണ് കഴിഞ്ഞമാസങ്ങളില്‍ നടന്ന സൈനിക നടപടികളില്‍ വധിക്കപ്പെട്ടത്. ഈ സാഹചര്യത്തിലാണ് സൈന്യത്തിന് നേരെ രാസായുധം പ്രയോഗിക്കുകയെന്ന നിലപാടിലേയ്ക്ക് ഭീകരര്‍ എത്തിയിരിക്കുന്നത്.
Post Your Comments