സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 43,640 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 5,455 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 40 രൂപയുമാണ് വർദ്ധിച്ചത്.
ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെയും ഇന്നും സ്വർണവില ഉളളത്. അതേസമയം, ജൂലൈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് മൂന്നാം തീയതിയാണ് രേഖപ്പെടുത്തിയത്. ആഗോള സ്വർണവിലയ്ക്ക് അനുസൃതമായാണ് കേരളത്തിലെ സ്വർണവിലയിലും മാറ്റങ്ങൾ വരാറുള്ളത്. സ്വർണത്തിന് മൂല്യം കൂടി വരുന്ന സാഹചര്യത്തിൽ മിക്ക ആളുകളും സ്വർണത്തിൽ നിക്ഷേപം നടത്താൻ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Post Your Comments