തിരുവനന്തപുരം : പിഎച്ച്ഡി പ്രബന്ധം കോപ്പിയടിയാണെന്ന പ്രചാരണം സ്വഭാവഹത്യ ചെയ്യാൻ ഉദ്ദേശിച്ചുള്ള കല്ലുവച്ച നുണയാണെന്നു രതീഷ് കാളിയാടൻ. താൻ മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശകനല്ലെന്ന് ഓപ്പൺ സ്കൂൾ സംവിധാനമായ സ്കോൾ കേരളയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും പൊതു വിദ്യാഭ്യാസ പുനരുജ്ജീവന യജ്ഞത്തിലെ വിദ്യാഭ്യാസ വിദഗ്ധനുമായിരുന്ന അദ്ദേഹം സമൂഹ മാധ്യമ കുറിപ്പിൽ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവെറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം മുഴുവൻ കോപ്പിയടിയാണെന്നായിരുന്നു കെഎസ്‌യുവിന്റെ ആരോപണം. പ്രബന്ധത്തിന്റെ 60 ശതമാനത്തിന് മുകളിലും മറ്റെവിടെ നിന്നെങ്കിലും കോപ്പിയടിച്ചിട്ടുണ്ടെന്നും ഇതിനെ ലവൽ 3 കോപ്പിയടി ആയാണ് കണക്കാക്കുന്നഎന്നുമായിരുന്നു ആരോപണം. ഇത് സംബന്ധിച്ച് കെ എസ്‍യു പരാതിയും നൽകിയിരുന്നു.
എംജി സർവകലാശാല വിദ്യാർത്ഥിയായിരുന്നു രതീഷ്. അസം സർവകലാശാലയിലാണ് രതീഷ് ഗവേഷണത്തിന് രജിസ്റ്റർ ചെയ്തത്. അവിടുത്തെ വിദഗ്ധർ പരിശോധിച്ച ശേഷമാണ് പിഎച്ച്ഡി നൽകിയത് എന്നാണ് രതീഷ് പറയുന്നത്. എന്നാൽ രതീഷിന്റെ സുഹൃത്ത് ആർ.വി.രാജേഷ് മൈസൂർ സർവകലാശാലയിൽ പിഎച്ച്ഡിക്കായി സമർപ്പിച്ച പ്രബന്ധത്തിൽ നിന്ന് കോപ്പിയടിച്ചതാണ് ഇത് എന്നാണ് ആരോപണം.
Post Your Comments