പ്രധാൻ മന്ത്രി മുദ്ര യോജന വായ്പകളുടെ വിതരണത്തിൽ റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2024 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 23 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 81,597 കോടി രൂപയുടെ മുദ്രാ വായ്പകൾ വിതരണം ചെയ്തിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 62,650 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്.
മുദ്ര സ്കീം ആരംഭിച്ചതിനുശേഷം ആദ്യപാദ വിതരണത്തിലെ എക്കാലത്തെയും ഉയർന്ന വർദ്ധനവാണിത്. ആദ്യ പാദത്തിൽ 1.03 കോടി അക്കൗണ്ടുകളിലായി 86,513.86 കോടി രൂപയുടെ മുദ്ര വായ്പകളാണ് അനുവദിച്ചത്. ഇതിൽ 81,597 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ഇത്തവണ കേരളത്തിലും മുദ്ര വായ്പ എടുക്കുന്നവരിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം 2,943.56 കോടി രൂപയുടെ മുദ്ര വായ്പകളാണ് സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളത്. മുദ്ര ലോൺ വിഭാഗത്തിൽ പ്രധാനമായും ശിശു, തരുൺ, കിഷോർ എന്നിങ്ങനെ മൂന്ന് വിഭാഗമാണ് ഉള്ളത്.
Post Your Comments