Latest NewsNews

മകളുടെ വിവാഹത്തിന് പിന്നാലെ അമ്മ ഒളിച്ചോടി: തന്റെ 6 കുട്ടികളുടെ അമ്മയെത്തേടി ഭർത്താവിന്റെ പരാതി

ദമ്പതികളുടെ മൂത്ത മകളുടെ വിവാഹം കഴിഞ്ഞത് അടുത്തിടെയാണ്

വിചിത്രമായ ഒരു വാർത്തയാണ് ബീഹാറില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. 6 കുട്ടികളുടെ അമ്മയായ ഒരു സ്ത്രീ കാമുകനൊപ്പം ഒളിച്ചോടിയിരിക്കുകയാണ്. കൈമൂര്‍ ജില്ലയിലാണ് സംഭവം. 6 കുട്ടികളെ ഉപേക്ഷിച്ച്‌ തന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി സ്ത്രീയുടെ ഭര്‍ത്താവാണ് പോലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

read also: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു: മുഖത്തും കഴുത്തിനും ഗുരുതര പരിക്ക്

ദമ്പതികളുടെ മൂത്ത മകളുടെ വിവാഹം കഴിഞ്ഞത് അടുത്തിടെയാണ്. അതിനു പിന്നാലെയാണ് അമ്മയുടെ ഒളിച്ചോട്ടം. ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് ഭഗവാൻപൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നൽകി. സ്ത്രീയുടെ ഫോണ്‍ ഉണ്ടായിരുന്നു. ഭര്‍ത്താവും കുട്ടികളും വിളിച്ചപ്പോൾ ഒരു പുരുഷന്‍ കോളുകള്‍ക്ക് മറുപടി നല്‍കിയിരുന്നതായും മോശമായ ഭാഷയില്‍ സംസാരിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഫോണ്‍ കോള്‍ നല്‍കുന്ന സൂചനയിലൂടെ സ്ത്രീയെ കണ്ടെത്താനുള്ള ശ്രമം നടത്തി വരികയാണെന്നും ഭഗവാൻപൂര്‍ പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button