![](/wp-content/uploads/2023/07/adipurush.jpg)
ഹൈദരാബാദ്: പ്രഭാസ് നായകനായെത്തിയ ‘ആദിപുരുഷ്’. തിയേറ്ററില്‍ പരാജയമായി മാറിയിരുന്നു. 700 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ആഗോളതലത്തില്‍ നേടിയത് 450 കോടിയാണ്. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതു മുതല്‍ തന്നെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയർന്നിരുന്നു.
ചിത്രത്തിലെ കഥാപാത്രങ്ങളുടെ സംഭാഷണവും വിമര്‍ശനങ്ങള്‍ക്കിടയാക്കി. ഇപ്പോൾ ഈ വിഷയത്തില്‍ പ്രേക്ഷകരോട് മാപ്പുപറഞ്ഞിരിക്കുകയാണ് ആദിപുരുഷിന്റെ സംഭാഷണ രചയിതാവ് മനോജ് മുന്താഷിര്‍. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് മനോജ് മാപ്പ് അഭ്യര്‍ത്ഥിച്ചത്.
സൗഹൃദം സ്ഥാപിച്ച ശേഷം യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
‘ആദിപുരുഷ് ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ഞാന്‍ അംഗീകരിക്കുന്നു. കൂപ്പുകൈകളോടെ ഞാന്‍ നിരുപാധികം ക്ഷമാപണം നടത്തുന്നു. പ്രഭു ബജ്റംഗ് ബലി നമ്മെ ഒരുമിപ്പിച്ചു നിര്‍ത്തട്ടെ. നമ്മുടെ വിശുദ്ധ സനാതനത്തെയും മഹത്തായ രാഷ്ട്രത്തെയും സേവിക്കാന്‍ ശക്തി നല്‍കട്ടെ’, മനോജ് മുന്താഷിര്‍ വ്യക്തമാക്കി.
Post Your Comments