
തിരുവല്ല: തിരുവല്ലയിലെ വേങ്ങലിൽ മരിച്ച വയോധികന്‍റെ സംസ്കാര ചടങ്ങുകൾ വെള്ളപ്പൊക്കത്തെ തുടർന്ന് അയ്യനാവേലി പാലത്തിൽ വച്ച് നടത്തി. വേങ്ങൽ ചക്കുളത്തുകാവിൽ വീട്ടിൽ പി.സി കുഞ്ഞുമോന്‍റെ(72) സംസ്കാര ചടങ്ങുകളാണ് ഇന്ന് ഉച്ചയോടെ പാലത്തിൽ വച്ച് നടത്തിയത്.
മൂന്ന് ദിവസം മുൻപ് മരിച്ച കുഞ്ഞുമോന്‍റെ മൃതദേഹം വെള്ളപ്പൊക്കം കാരണം കഴിഞ്ഞ മൂന്നു ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
Read Also : ഏകീകൃത സിവിൽ കോഡ്: രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി സിപിഎം സെമിനാറിൽ പങ്കെടുക്കണമെന്ന് കാന്തപുരം
മൂന്ന് ദിവസം കഴിഞ്ഞിട്ടും കുഞ്ഞുമോന്‍റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അടക്കമുള്ള വെള്ളക്കെട്ട് നീങ്ങിയിരുന്നില്ല. തുടർന്നാണ് പാലത്തിൽ വച്ച് ചടങ്ങുകൾ നടത്തുവാൻ ബന്ധുക്കളും നാട്ടുകാരും തീരുമാനിച്ചത്.
Post Your Comments