വ്യക്തിഗത വായ്പ രംഗത്തേക്ക് പുത്തൻ ചുവടുവെപ്പുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടും. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പ സൗകര്യം ഏർപ്പെടുത്തുന്നത്. നിലവിൽ, ഫ്ലിപ്കാർട്ടിൽ ‘ബൈ നൗ പേ ലേറ്റർ’സൗകര്യം ലഭ്യമാണ്. ഇതിന് പിന്നാലെയാണ് വ്യക്തിഗത വായ്പയും ഏർപ്പെടുത്തുന്നത്.
5 ലക്ഷം രൂപ വരെയുള്ള ഡിജിറ്റൽ വായ്പകളാണ് ഇത്തരത്തിൽ നൽകുക. ഇതിനായി ഫ്ലിപ്കാർട്ടിലൂടെ 30 സെക്കന്റിനുള്ളിൽ പ്രോസസിംഗ് നടക്കുന്നതാണ്. 6 മാസം മുതൽ 36 മാസം വരെയാണ് വായ്പകളുടെ തിരിച്ചടവ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. പുതിയ സംവിധാനം പ്രാബല്യത്തിലാകുന്നതോടെ, ഫ്ലിപ്കാർട്ടിന്റെ കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണങ്ങൾ ലഭിക്കും.
വ്യക്തിഗത വായ്പ ലഭിക്കുന്നതിനായി ആക്സിസ് ബാങ്കിൽ പ്രത്യേക അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. ആക്സിസ് ബാങ്കുമായുള്ള സഹകരണത്തിലൂടെ ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കാനാണ് ഫ്ലിപ്കാർട്ടിന്‍റെ ലക്ഷ്യം.
Post Your Comments