നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ നടത്തിയ ഒരു ഗവേഷണത്തിൽ, യോഗ തെറാപ്പികൾ പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതായി കണ്ടെത്തി. പഠനമനുസരിച്ച്, യോഗ പരിശീലിക്കുന്നത് ഫിസിയോളജിക്കൽ സിസ്റ്റങ്ങളുടെ മൊത്തത്തിലുള്ള ഏകീകരണം മെച്ചപ്പെടുത്തുന്നു.
യോഗ, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിന്റെ ഹോർമോണുകളെ തുടർച്ചയായി സന്തുലിതമാക്കുകായും സമ്മർദ്ദം കുറയ്ക്കുന്നതിലൂടെ സ്ത്രീകളുടെയും പുരുഷന്മാരുടെയും വന്ധ്യത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതുവഴി ദമ്പതികളുടെ ഗർഭധാരണത്തിനുള്ള കഴിവ് വർധിക്കുന്നു. പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് 11 യോഗ ആസനങ്ങളുണ്ട്.
അവയിൽ ചിലത് ഇവയാണ്;
സൂര്യ നമസ്കാരം: സൂര്യ നമസ്കാരം ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. സൂര്യ നമസ്കാരത്തിന്റെ പതിവ് പരിശീലനം സ്ത്രീകളെ അവരുടെ ക്രമരഹിതമായ ആർത്തവചക്രം നിയന്ത്രിക്കാൻ സഹായിക്കുന്നു. ശരീരത്തിന്റെ ലൈംഗിക പ്രവർത്തനങ്ങളും സൂര്യ നമസ്‌കാരം മെച്ചപ്പെടുത്തുന്നു.
ഹസ്തപാദാസനം: ഹസ്തപാദാസന ആസനം പുറകിലെയും വയറിലെയും എല്ലാ പേശികളെയും നീട്ടുന്നു. ഇത് ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഈ പോസ് ശരീരത്തെ അയവുള്ളതാക്കുകയും അടിവയറ്റിലെ സമ്മർദ്ദം ഒഴിവാക്കുകയും ചെയ്യുന്നു.
സേതുബന്ധാസനം: ഈ ആസനം പെൽവിക് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ബീജസംഖ്യയുടെ ചലനശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
Post Your Comments