സാംസംഗ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന മിഡ് റേഞ്ച് ഹാൻഡ്സെറ്റായ സാംസംഗ് ഗാലക്സി എം34 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കിടിലൻ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ നേരത്തെ തന്നെ കമ്പനി പങ്കുവെച്ചിരുന്നു. ജൂലൈ 7 മുതലാണ് സാംസംഗ് ഗാലക്സി എം34- ന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
6.5 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. പരമ്പരാഗത ഡിസൈൻ പിന്തുടർന്നതിനാൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 5 സംരക്ഷണം ഒരുക്കിയിട്ടുണ്ട്. സാംസഗിന്റെ തന്നെ എക്സിനോസ് 1280 ചിപ്സൈറ്റിലാണ് ഇവയുടെ പ്രവർത്തനം. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 12 മെഗാപിക്സലാണ് സെൽഫി ക്യാമറ.
25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററി ലൈഫാണ് നൽകിയിരിക്കുന്നത്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന് 17,999 രൂപയും, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന് 18,999 രൂപയുമാണ് വില. ജൂലൈ 15 മുതൽ നടക്കുന്ന ആമസോൺ പ്രൈം ഡേ സെയിലിനോട് അനുബന്ധിച്ചാണ് വിൽപ്പന ആരംഭിക്കുന്നത്. പ്രധാനമായും പ്രിസം സിൽവർ, മിഡ്നൈറ്റ് ബ്ലൂ, വാട്ടർ ഫാൾ എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ സാംസംഗ് ഗാലക്സി എം34 വാങ്ങാൻ സാധിക്കും.
Post Your Comments