കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും പനി മരണം സ്ഥിരീകരിച്ചു. കാസർഗോഡ് മൂന്നു വയസുകാരൻ പനി ബാധിച്ച് മരിച്ചു. പടന്നക്കാട് ബലേഷിന്റെയും അശ്വതിയുടേയും മകൻ ശ്രീബാലു ആണ് മരിച്ചത്.
പനി ബാധിച്ച് രണ്ട് ദിവസം മുൻപ് ചികിത്സ തേടിയിരുന്നു. തുടർന്ന്, ഇന്ന് മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. പരിശോധനാഫലം വന്നാലേ ഏത് തരം പനിയാണെന്ന് അറിയാനാവുകയുള്ളൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read Also : കെഎസ്ആർടിസി ബസിൽ കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തി ലൈംഗിക അതിക്രമം: കണ്ടക്ടര്‍ പിടിയിൽ
കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു.
Post Your Comments