ThiruvananthapuramNattuvarthaLatest NewsKeralaNews

ഇഎംഎസ് ഒരു കാലത്തും ഏകീകൃത സിവില്‍ കോഡിന് എതിരായിരുന്നില്ല, എംവി ഗോവിന്ദന്‍ പറയുന്നത് പച്ചക്കള്ളം: വിഡി സതീശൻ

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എംവി ഗോവിന്ദൻ പച്ചക്കള്ളമാണ് പറയുന്നതെന്ന് വിഡി സതീശന്‍ ആരോപിച്ചു. ഇഎംഎസ് ഒരു കാലത്തും ഏകീകൃത സിവില്‍ കോഡിന് എതിരായിരുന്നില്ലെന്നും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് ഇഎംഎസ് പറഞ്ഞിട്ടുള്ളതെന്നും സതീശൻ പറഞ്ഞു.

‘ഇഎംഎസിന്റെ പുസ്‌തകത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നും അതിന് വേണ്ടി ഇന്ത്യ മുഴുവന്‍ പ്രക്ഷോഭം നടത്താന്‍ ജനാധിപത്യ മഹിളാ അസോസിയേഷനോട് ആവശ്യപ്പെടുമെന്നും പറഞ്ഞിട്ടുണ്ട്. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് നിയമസഭയിലും സിപിഎം അംഗങ്ങള്‍ ആവശ്യപ്പെട്ടതിന്‍റെ രേഖയുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ നേതാവായിരുന്ന സുശീല ഗോപാലനും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്,’ വിഡി സതീശൻ വ്യക്തമാക്കി.

കെഎസ്ആർടിസി ബസിൽ കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തി ലൈംഗിക അതിക്രമം: കണ്ടക്ടര്‍ പിടിയിൽ

‘ഇഎംഎസിന്‍റേയും സിപിഎം നേതാക്കളുടെയും അഭിപ്രായം അതായിരുന്നു. ഇഎംഎസ് തെറ്റായിരുന്നെന്ന് എംവി ഗോവിന്ദനും സിപിഎമ്മും ഇപ്പോള്‍ പറയാന്‍ തയ്യാറുണ്ടോ. സിപിഎമ്മിന്റെ നയരേഖയിലും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ആ നയരേഖയെ തള്ളിപ്പറയാന്‍ സിപിഎം തയാറാകുമോ?’ വിഡി സതീശന്‍ ചോദിച്ചു

ഏക സിവില്‍ കോഡിനെതിരായ പ്രക്ഷോഭത്തിന് ലീഗും സമസ്തയുമൊക്കെ വരണമെന്നാണ് സിപിഎം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതമെന്ന് പറയുന്നത് പോലെയാണ് സിപിഎം ലീഗിന് പിന്നാലെ നടക്കുന്നത്. ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കാന്‍ നോക്കുമ്പോള്‍ കക്ഷത്തില്‍ ഇരിക്കുന്നത് പോകാതെ നോക്കണമെന്ന മുന്നറിയിപ്പ് മാത്രമാണ് സിപിഎമ്മിന് നല്‍കാനുള്ളത്,’ സതീശന്‍ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button