തിരുവനന്തപുരം: വിരമിച്ച വില്ലേജ് ഓഫീസറിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. തിരുവനന്തപുരം മുട്ടത്തറ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ഉമാനുജനാണ് പിടിയിലായത്. 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
Read Also : ജനറൽ പിച്ചേഴ്സ് ഉടമ അച്ചാണി രവി അന്തരിച്ചു: വിടവാങ്ങിയത് സമാന്തര സിനിമയെ പ്രോത്സാഹിപ്പിച്ച നിര്‍മ്മാതാവ്
വലിയതുറ സ്വദേശിയും മുൻ വില്ലേജ് ഓഫീസറുമായ ആൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിക്കാരൻ വായ്പയെടുക്കുന്നതിന് ലൊക്കേഷൻ സർട്ടിഫിക്കറ്റ്, കൈവശാവകാശ സർട്ടിഫിക്കറ്റ്, തണ്ടപ്പേര് എന്നിവ ലഭിക്കാൻ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. പലതവണ ഓഫീസിൽ ചെന്നിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ല. വെള്ളിയാഴ്ച ഓഫീസിൽ ചെന്ന പരാതിക്കാരനോട് ഉമാനുജൻ 1000 രൂപ നൽകാമെങ്കിൽ പരിശോധനക്ക് ചെല്ലാമെന്ന് പറഞ്ഞു.
പരാതിക്കാരൻ വിവരം വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്.പി വിനോദ് കുമാറിനെ അറിയിച്ചു. വൈകുന്നേരം പരാതിക്കാരന്റെ വീട്ടിൽ വെച്ച് 1000 രൂപ വാങ്ങവേ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
Post Your Comments