KeralaLatest NewsNews

ജനറൽ പിച്ചേഴ്സ് ഉടമ അച്ചാണി രവി അന്തരിച്ചു: വിടവാങ്ങിയത് സമാന്തര സിനിമയെ പ്രോത്സാഹിപ്പിച്ച നിര്‍മ്മാതാവ്

ആകെ നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടി

പ്രമുഖ സിനിമ നിർമ്മാതാവ് കെ. രവീന്ദ്രനാഥൻ നായർ (അച്ചാണി രവി) അന്തരിച്ചു. 90 വയസായിരുന്നു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. ജനറൽ പിച്ചേഴ്സ് ഉടമയായിരുന്നു ഇദ്ദേഹം.

പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത 1967ല്‍ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടായിരുന്നു ജനറല്‍ പിക്ചേഴ്‌സ് ആരംഭിച്ചത്. 68-ല്‍ ‘ലക്ഷപ്രഭു’, 69-ല്‍ ‘കാട്ടുകുരങ്ങ്’ എന്നീ ചിത്രങ്ങളും പി ഭാസ്‌കരന്‍ ജനറല്‍ പിക്ചേഴ്‌സിനുവേണ്ടി സംവിധാനം ചെയ്‌തു.   വിന്‍സെന്റിന്റെ ‘അച്ചാണി’,   ‘കാഞ്ചനസീത’,   ‘തമ്പ്’,   ‘കുമ്മാട്ടി’  ‘എസ്‌തപ്പാന്‍’,   ‘പോക്കുവെയില്‍’ എന്നീ ചിത്രങ്ങള്‍ ജനറല്‍ പിക്ചേഴ്‌സിനുവേണ്ടി അരവിന്ദന്‍ ഒരുക്കി.  എം ടി വാസുദേവന്‍ നായര്‍  സംവിധാനം ചെയ്‌ത ‘മഞ്ഞ്’  അടൂര്‍ ഗോപാലകൃഷ്ണ‌ൻ ഒരുക്കിയ ‘മുഖാമുഖം’, ‘അനന്തരം’, ‘വിധേയന്‍’ എന്നീ ചിത്രങ്ങള്‍ നിർമ്മിച്ചതും ജനറല്‍ പിക്ചേഴ്‌സ് ആയിരുന്നു.

read also: കൊച്ചിയില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ നാസര്‍ മഅദനി ബംഗളൂരുവിലേയ്ക്ക് മടങ്ങി, മടക്കം അസുഖ ബാധിതനായ പിതാവിനെ കാണാനാകാതെ

ആകെ നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടി. എസ്‌തപ്പാന്‍ എന്ന സിനിമയില്‍ ചെറിയ വേഷമിട്ട ഇദ്ദേഹം സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരം നേടി. മുഖംകാണിച്ചിട്ടുമുണ്ട്. ഭാര്യ ഉഷ ‘തമ്പ്’ എന്ന സിനിമയില്‍ പിന്നണി പാടിയിട്ടുണ്ട്. ദേശീയ ചലചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമായും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അംഗമായും രവീന്ദ്രനാഥൻ നായർ പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button