ബിഗ് ബോസ് മലയാളം സീസണ്‍ 5 വിജയിയായ സംവിധായകൻ അഖില്‍ മാരാര്‍ തന്റെ രാഷ്ട്രീയത്തെക്കുറിച്ച് പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. കോൺഗ്രസിൽ ചേരുന്നതിനു മുൻപ് താൻ ആർഎസ്എസ് ശാഖകളിൽ പോയിരുന്ന വ്യക്തിയാണെന്ന് അഖിൽ പറയുന്നു. ഒരു വ്യക്തിയുടെ മോശം അഭിപ്രായ പ്രകടനമാണ് ആർഎസ്എസ് താൻ ഉപേക്ഷിച്ചതെന്നും അഖിൽ വ്യക്തമാക്കി.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
കോണ്‍ഗ്രസില്‍ വരുന്നതിന് മുമ്പ് കൂടെ കിടന്നവനെ രാപനി അറിയൂ എന്ന് പറയും പോലെ ഞാന്‍ ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ട്. സ്‌കൂള്‍ പ്ലസ് ടു കാലം വരെ അവിടെ പോയിട്ടുണ്ട്. പിന്നീട് അതില്‍ നിന്നും മാറാന്‍ കാരണമുണ്ട്. അന്ന് കൊട്ടാരക്കരയില്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയ സഞ്ചലനം നടന്നു. ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനായ എന്റെ സുഹൃത്തിനെ ഈ പരിപാടിക്ക് വേണ്ടി ഒരു ശ്രീരാമന്റെ വലിയ ചിത്രം വരയ്ക്കാന്‍ ഏല്‍പ്പിച്ചു. അന്ന് ഫ്‌ലെക്‌സും, ബോര്‍ഡും ഒന്നും ഇല്ലല്ലോ. ഈ സുഹൃത്തിന്റെ കഴുത്തില്‍ ഒരു കൊന്ത കിടപ്പുണ്ട്. അന്ന് വന്ന ആര്‍എസ്എസ് നേതാക്കളില്‍ ഒരാള്‍ ‘എന്തിനാടെ കൊന്തയൊക്കെ എന്ന് പറഞ്ഞ്’ അതില്‍ തട്ടി. പിന്നെ അവന്റെ വീട്ടില്‍ എല്ലാ ദൈവങ്ങളുടെയും ഫോട്ടോയുണ്ട്. അതിനെയും മോശമായി സംസാരിച്ചു.
ഈ സംസാരം എനിക്ക് പിടിച്ചില്ല. ആ അഭിപ്രായ വ്യത്യാസത്താല്‍ ഞാന്‍ ആര്‍എസ്എസ് വിട്ടു. നമുക്ക് മനുഷ്യനെ മനുഷ്യനായി മാത്രമേ കാണാന്‍ പറ്റൂ. മതമോ ജാതിയോ എനിക്കില്ല. ഞാന്‍ അവിടെ പോയത് തന്നെ സ്‌പോര്‍ട്‌സ് മാന്‍ എന്ന നിലയില്‍ കബഡി കളിയും മറ്റു കാര്യങ്ങളും ഒക്കെ കാരണമാണ്. അങ്ങനെ പതിനേഴ് പതിനെട്ട് വയസായപ്പോള്‍ ഞാന്‍ ആര്‍എസ്എസ് വിട്ടു. പക്ഷെ ഒരിക്കലും ഒരു ശാഖയില്‍ പോലും മതപരമായി മറ്റൊരു മതത്തെ മോശമാക്കി പറഞ്ഞിട്ടില്ല. ആ വ്യക്തിയുടെ കുഴപ്പത്താലാണ് ഞാന്‍ വിട്ടത്. സംഘടനയില്‍ ചില വ്യക്തികള്‍ക്ക് മൈന്റ് സെറ്റ് വേറെയായിരിക്കും’ – അഖില്‍ മാരാര്‍ പറഞ്ഞു.
Post Your Comments