കണ്ണൂര്‍: ദേശീയപാതയില്‍ വന്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കണ്ണൂര്‍ – പയ്യന്നൂര്‍ ദേശീയപാതയില്‍ പള്ളിക്കുന്ന് ഭാഗത്താണ് മരം കടപുഴകി വീണത്.
Read Also : കാണാതായ ആചാര്യ ശ്രീ കാമകിമാര നന്തി മഹാരാജയെ കൊലപ്പെടുത്തിയെന്ന് പ്രതികൾ: മൃതദേഹം കണ്ടെത്താന്‍ തെരച്ചില്‍
മരം വീഴുന്ന ശബ്ദം കേട്ട് പ്രദേശത്തെ വ്യാപാരികള്‍ റോഡിന് കുറുകെ നിന്ന് ഗതാഗതം നിയന്ത്രിച്ചതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.
ചില വാഹനങ്ങള്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതെന്നും നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് അഗ്നിശമനസേന എത്തിയിട്ടുണ്ട്. മരം മുറിച്ച് മാറ്റാനുള്ള ശ്രമം തുടരുകയാണ്.
Post Your Comments