Latest NewsNewsIndia

ഒന്നര വര്‍ഷത്തോളം പൂട്ടിയിട്ട് പീഡിപ്പിച്ചു: എംഎല്‍എ നൗഷാദ് സിദ്ദിഖിയ്‌ക്കെതിരെ പരാതിയുമായി യുവതി

ഒന്നര വര്‍ഷത്തിനിടെ എംഎല്‍എ പലതവണ പീഡിപ്പിച്ചു

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ എംഎല്‍എ നൗഷാദ് സിദ്ദിഖിയ്‌ക്കെതിരെ പീഡന പരാതിയുമായി യുവതി. ഇന്ത്യൻ സെക്യുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനത്തെ ഏക എംഎല്‍എയായ സിദ്ദിഖി ഒന്നര വര്‍ഷത്തിനിടെ എംഎല്‍എ പലതവണ പീഡിപ്പിച്ചുവെന്നും എന്നാല്‍ വിവാഹത്തെക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ ആരോപണം. പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിദ്ദിഖിനെതിരെ കേസ്.

READ ALSO: നിങ്ങളുടെ ആലിംഗന ശൈലി നിങ്ങളുടെ ബന്ധത്തെക്കുറിച്ച് എന്താണ് പറയുന്നതെന്ന് മനസിലാക്കാം

ബിബി ഗാംഗുലി സ്ട്രീറ്റിലെ ഓഫീസില്‍ നൗഷാദ് സിദ്ദിഖി തന്നെ ഒന്നര വര്‍ഷത്തോളം അനധികൃതമായി അടച്ചിട്ടെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹത്തെക്കുറിച്ച്‌ സംസാരിക്കാൻ തുടങ്ങിയപ്പോള്‍ നൗഷാദ് സിദ്ദിഖി തന്റെ സഹായികളോടൊപ്പം ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എയ്‌ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button