മഹാരാഷ്ട്ര: കുട്ടികളോട് ക്രിസ്തീയ പ്രാര്‍ഥന ചൊല്ലാൻ ആവശ്യപ്പെട്ടെന്നും ഹൈന്ദവ ആഘോഷങ്ങള്‍ക്ക് അവധി നല്‍കുന്നില്ലെന്നുമുള്ള പരാതിയുണ്ടെന്നാരോപിച്ച് സ്കൂള്‍ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ച് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍. തലേഗാവ് ദബാഡെയിലെ ഡി.വൈ പാട്ടീല്‍ സ്കൂള്‍ പ്രിൻസിപ്പല്‍ അലക്സാണ്ടറിനാണ് മര്‍ദനമേറ്റത്.
read also: ഏക വ്യക്തി നിയമത്തിനെതിരെ ആര്‍എസ്എസ് സ്വഭാവമില്ലാത്ത എല്ലാ സംഘടനകളുമായും സഹകരിക്കും: എംഎ ബേബി
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ സ്കൂള്‍ മാനേജ്മെന്റ് നിഷേധിച്ചു. പ്രിൻസിപ്പലിനെ പിരിച്ചുവിടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Post Your Comments