KasargodKeralaNattuvarthaLatest NewsNews

രേ​ഖ​ക​ളി​ല്ലാതെ അനധികൃതമായി കടത്താൻ ശ്രമം: 41.78 ലക്ഷം രൂപയുമായി കർണാടക സ്വദേശി അറസ്റ്റിൽ

ക​ർ​ണാ​ട​ക ഹോ​ന്ന​വ​ർ ആ​രോ​ളി സ്വ​ദേ​ശി പ്ര​കാ​ശ്​ വി​നാ​യ​ക്​ ഷെ​ട്ടി (45) അ​റ​സ്റ്റി​ലാ​യ​ത്

കാ​സ​ർ​​ഗോഡ്: രേ​ഖ​ക​ളി​ല്ലാതെ അനധികൃതമായി കടത്താൻ ശ്രമിച്ച 41.78 ല​ക്ഷം രൂ​പ​യു​മാ​യി ക​ർ​ണാ​ട​ക സ്വ​ദേ​ശി​ എ​ക്​​സൈ​സ്​ സം​ഘത്തിന്റെ പിടിയിൽ. ക​ർ​ണാ​ട​ക ഹോ​ന്ന​വ​ർ ആ​രോ​ളി സ്വ​ദേ​ശി പ്ര​കാ​ശ്​ വി​നാ​യ​ക്​ ഷെ​ട്ടി (45) അ​റ​സ്റ്റി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ മ​ഞ്ചേ​ശ്വ​രം ചെ​ക്ക്​ പോ​സ്റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പിടിയിലായത്.​ മം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കാ​സ​ർ​​ഗോഡ്​ ഭാ​ഗ​ത്തേ​ക്കു​വ​രി​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ൾ.

Read Also : ‘യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം ആക്രമിക്കപ്പെടും, മുന്നറിയിപ്പുമായി യുക്രെയ്‌നും റഷ്യയും

എ​ക്​​സൈ​സ്​ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം. ​യൂ​ന​സ്, വി.​വി. പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന നടത്തിയത്. പ്രി​വ​ന്‍റീ​വ്​ ഓ​ഫീസ​ർ​മാ​രാ​യ ജ​നാ​ർ​ദ​ന​ൻ, സു​രേ​ഷ്​ ബാ​ബു, സി​വി​ൽ എ​ക്​​സൈ​സ്​ ഓ​ഫീസ​ർ​മാ​രാ​യ മു​ഹ​മ​ദ്​ ഇ​ജാ​സ്, മ​ഞ്ജു​നാ​ഥ​ൻ, അ​ഖി​ലേ​ഷ്​ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ​യും പി​ടി​കൂ​ടി​യ തു​ക​യും മ​ഞ്ചേ​ശ്വ​രം പൊ​ലീ​സി​നു കൈ​മാ​റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button