മട്ടന്നൂർ: കണ്ണൂരിൽ കനത്ത മഴ തുടരുന്നു. മഴ കനത്തതോടെ പഴശി അണക്കെട്ടിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. 35 സെന്‍റിമീറ്ററായാണ് ഷട്ടറുകൾ ഉയർത്തിയത്.
പഴശി റിസര്‍വോയറില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതും വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതും കാരണമാണ് ഷട്ടറുകൾ തുറന്നത്.
പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments