ചാവക്കാട്: പത്ത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് 31 വർഷം തടവും 2,35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മദ്രസ അധ്യാപകനായിരുന്ന ബ്ലാങ്ങാട് കറുപ്പം വീട്ടിൽ മുഹമ്മദ് കാസിമിനെയാണ് (47) കോടതി ശിക്ഷിച്ചത്. ചാവക്കാട് അതിവേഗ കോടതി ജഡ്ജി അന്യാസ് തയ്യിൽ ആണ് ശിക്ഷ വിധിച്ചത്.
പിഴ അടക്കാത്തപക്ഷം 28 മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. 2019 ജൂലൈ മുതൽ 2020 മാർച്ച് വരെ പല ദിവസങ്ങളിലായി കുട്ടിയെ ഗുരുതര ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതാണ് കേസിനാസ്പദമായ സംഭവം.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: സിജു മുട്ടത്ത്, അഡ്വ.സി. നിഷ എന്നിവർ ഹാജരായി
Post Your Comments