പാലക്കാട്: കനത്തമഴയെ തുടർന്ന് അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു. അട്ടപ്പാടി ഷോളയൂരിൽ ആണ് സംഭവം. കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതിലാണ് തകർന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
അതേസമയം, കനത്ത മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു. മുപ്പത് മീറ്ററോളം ദൂരമാണ് മതിൽ ഇടിഞ്ഞത്.
Read Also : മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് തമിഴ്നാട് പഠനം നടത്തും: മേൽനോട്ട സമിതി സുപ്രീംകോടതിയിൽ
ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. ജയിലനകത്തെ ചുറ്റുമതിലിനോട് ചേർന്നുള്ള ഭാഗമാണ് തകർന്നത്. വെട്ടുകല്ലുകൾ കൊണ്ട് നിർമിച്ച ഈ മതിലിൽ ഇലക്ട്രിക്കൽ ഫെൻസിംഗ് അടക്കമുള്ളവ ചെയ്തിരുന്നു.
സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് നിരീക്ഷണം നടത്തുകയാണ്.
Post Your Comments