MalappuramNattuvarthaLatest NewsKeralaNews

ക്ലാസ് എടുക്കുന്നതിനിടെ മുൻ അധ്യാപകന് കുഴഞ്ഞ് വീണ് ദാരുണാന്ത്യം

വണ്ടൂർ വനിത ഇസ്‍ലാമിക് കോളജ് മുൻ പ്രിൻസിപ്പലും അടക്കാകുണ്ട് ക്രസൻറ് ഹയർ സെക്കൻഡറി മുൻ അധ്യാപകനുമായ ചോലശ്ശേരി ഫസലുദ്ദീൻ മാസ്റ്റർ (63) ആണ് മരിച്ചത്

മലപ്പുറം: കഥോത്സവം പരിപാടിയിൽ ക്ലാസ് എടുക്കുന്നതിനിടെ മുൻ അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു. വണ്ടൂർ വനിത ഇസ്‍ലാമിക് കോളജ് മുൻ പ്രിൻസിപ്പലും അടക്കാകുണ്ട് ക്രസൻറ് ഹയർ സെക്കൻഡറി മുൻ അധ്യാപകനുമായ ചോലശ്ശേരി ഫസലുദ്ദീൻ മാസ്റ്റർ (63) ആണ് മരിച്ചത്.

Read Also : ആഭ്യന്തര സൂചികകൾക്ക് നേരിയ നിറം മങ്ങൽ, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

ആമപ്പൊയിൽ ജി.എൽ.പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്ക് കഥോത്സവം പരിപാടിയിൽ ക്ലാസ് എടുക്കവെയാണ് സംഭവം. ജമാഅത്തെ ഇസ്ലാമി കാളികാവ് ഹൽഖാ നാസിമാണ്. നിരവധി ശിഷ്യഗണങ്ങളുള്ള ഫസലുദ്ദീൻ മാസ്റ്റർ കാളികാവിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.

പിതാവ്: കുഞ്ഞിമൊയ്തു മുസ്ലിയാർ. ഭാര്യ: റസിയ (പ്രധാനാധ്യാപിക ജി.എൽ.പി.എസ് അടക്കാകുണ്ട്). മക്കൾ: ഡോ. ഇർഫാന, ഡോ. ആഷിഖ, ഹിബ ഫഹ്മി, ഫാത്തിമ ഹെന്ന. മരുമക്കൾ: അനീസ്, സലാഹ്, അമീൻ നവാസ്. മൃതദേഹം കബറടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button