KeralaLatest NewsNewsOmanGulf

ഒമാനിലെ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായികൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപങ്ങൾ എന്നിവ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഒമാനുമായി കൂടുതൽ സഹകരിക്കാനുള്ള കേരള സർക്കാരിന്റെ സന്നദ്ധത അംബാസഡറെ അറിയിച്ചു.

Read Also: തൃശൂരിൽ കനത്തമഴയോടൊപ്പം മിന്നൽ ചുഴലി: നിരവധി മരങ്ങൾ കടപുഴകി, വൈദ്യുതി വിതരണം തടസപ്പെട്ടു

ഒമാനും കേരളവും തമ്മിലുള്ള ബന്ധത്തിനു സുദീർഘമായ ചരിത്രമുണ്ടെന്നും കേരളത്തിന്റെയും ഒമാന്റെയും അഭിവൃദ്ധിയിൽ ഒമാനിലെ മലയാളി സമൂഹം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഒമാനിലെ നേതാക്കളെയും വ്യവസായികളെയും കേരളം സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കേരളവും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് വലിയ സാധ്യതകളുണ്ടെന്ന് അംബാസഡർ പറഞ്ഞു. വ്യവസായ വ്യാപാര മേഖലയിലുള്ളവരടക്കം ഒമാൻ സന്ദർശിക്കുന്ന കാര്യം പരിഗണിക്കണമെന്ന് അംബാസിഡർ അറിയിച്ചു.

Read Also: മതത്തിന്റെ പേരിലും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടും ഇറാന്‍ വധശിക്ഷയ്ക്ക് വിധിച്ചത് 354പേരെ

shortlink

Related Articles

Post Your Comments

Related Articles


Back to top button