KeralaLatest NewsNews

സംസ്ഥാനത്ത് അതിവേഗം പടർന്ന് പനി! ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 11,293 പേർക്ക്

ഇന്നലെ ഡെങ്കിപ്പനി മൂലം രണ്ട് മരണവും, എലിപ്പനി മൂലം ഒരു മരണവും റിപ്പോർട്ട് ചെയ്തു

സംസ്ഥാനത്ത് അതിവേഗം പടർന്ന് പകർച്ചപ്പനി. ഇന്നലെ മാത്രം 11,293 പേർക്കാണ് പനി ബാധിച്ചത്. ഇതിൽ 167 പേർക്ക് ഡെങ്കിപ്പനിയും, 16 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, 312 പേർക്ക് ഡെങ്കിപ്പനിയുടെയും, 13 പേർക്ക് എലിപ്പനിയുടെയും ലക്ഷണങ്ങൾ ഉണ്ട്. ഇവർ ഫലം കാത്തിരിക്കുകയാണ്. പകർച്ചപ്പനിക്ക് പുറമേ, ഇന്നലെ മാത്രം 52 പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. കാലവർഷം ശക്തമായതോടെ അതിവേഗത്തിലാണ് പകർച്ചവ്യാധികൾ വ്യാപിക്കുന്നത്.

ഇന്നലെ ഡെങ്കിപ്പനി മൂലം രണ്ട് മരണവും, എലിപ്പനി മൂലം ഒരു മരണവും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്തും, തൃശ്ശൂരും ഓരോ ഡെങ്കിപ്പനി മരണവും, ആലപ്പുഴയിൽ എലിപ്പനി ബാധിച്ച് ഒരാളുമാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 42,475 പേർ പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. കൂടാതെ, നാല് ദിവസത്തിനിടെ മരണസംഖ്യ 17 ആയി ഉയർന്നിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം രോഗബാധിതർ ഉള്ളത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി പരിഗണിക്കുമ്പോൾ പനി ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നേക്കാം.

Also Read: കലിതുള്ളി കാലവർഷം: സംസ്ഥാനത്ത് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

shortlink

Related Articles

Post Your Comments

Related Articles


Back to top button