രണ്ട് ദിവസത്തിനുള്ളിൽ നാല് സംസ്ഥാനങ്ങളിൽ സന്ദർശിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഛത്തീസ്ഗഢിൽ നിന്ന് തുടങ്ങി ഉത്തർപ്രദേശ്, തെലങ്കാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ജൂലൈ 7 മുതലാണ് സന്ദർശനം ആരംഭിക്കുക. സന്ദർശന വേളയിൽ 50,000 കോടി രൂപയുടെ അമ്പതോളം വികസന പദ്ധതികളുടെ ഉദ്ഘാടനവും, തറക്കല്ലിടൽ ചടങ്ങും അദ്ദേഹം നിർവഹിക്കും.
ജൂലൈ 7-ന് റായ്പൂരിൽ എത്തുന്ന പ്രധാനമന്ത്രി റായ്പൂർ-വിശാഖപട്ടണം ആറുവരി പാതയുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ഗോരഖ്പൂരിലെ ഗീതാ പ്രസിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കുന്നതാണ്. അതിനുശേഷം ഗോരഖ്പൂർ റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിന് തറക്കല്ലിടുകയും, മൂന്ന് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുകയും ചെയ്യും.
Also Read: അതിതീവ്ര മഴയ്ക്ക് സാധ്യത: കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ തുറന്നേക്കും
ജൂലൈ 8-നാണ് തെലങ്കാന സന്ദർശിക്കുക. നാഗ്പൂർ- വിജയവാഡ ഇടനാഴിയുടെ പ്രധാന ഭാഗങ്ങൾ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങും നിർവഹിക്കും. തെലങ്കാനയിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം രാജസ്ഥാനിലേക്കാണ് പ്രധാനമന്ത്രി യാത്ര തിരിക്കുക. രാജസ്ഥാനിൽ എത്തിയ അദ്ദേഹം അമൃത്സർ- രാംനഗർ എക്സ്പ്രസ് വേ നാടിന് സമർപ്പിക്കും. കൂടാതെ, ബീക്കനീർ റെയിൽവേ സ്റ്റേഷന്റെ പുനർ വികസനത്തിന് തറക്കല്ലിടുന്നതാണ്.
Post Your Comments