ഉത്തർപ്രദേശിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ ഗോരഖ്പൂർ സ്റ്റേഷൻ ഉടൻ നവീകരിക്കും. 498 കോടി രൂപ ചെലവിലാണ് സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുക. റെയിൽവേ സ്റ്റേഷന്റെ അടുത്ത 50 വർഷത്തെ ആവശ്യങ്ങൾ മുൻകൂട്ടി കണക്കിലെടുത്താണ് നവീകരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നത്. ജൂലൈ 7ന് ഉത്തർപ്രദേശ് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റെയിൽവേ സ്റ്റേഷന്റെ പുനർനിർമ്മാണത്തിന് തുടക്കം കുറിക്കും.
35 പേർക്ക് ഒരുമിച്ച് ഇരിക്കാൻ സാധിക്കുന്ന തരത്തിൽ 6,300 ചതുരശ്ര മീറ്ററിലാണ് കോൺകോഴ്സ് നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ടൂ വീലറിന്റെയും ത്രീ വീലറിന്റെയും പാർക്കിംഗ് ശേഷിയും വർദ്ധിപ്പിക്കുന്നതാണ്. നിലവിൽ, സ്റ്റേഷന് ഒരേസമയം 93,000 യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. എന്നാൽ, നവീകരണ വേളയിൽ പ്രതിദിനം 1,68,000 യാത്രക്കാർക്ക് പോയി വരാൻ ഉതകുന്ന തരത്തിലാണ് ഇവ പുനർനിർമ്മിക്കുക. ഗോരഖ്പൂരിന്റെ പ്രാദേശിക സംസ്കാരവും, പൈതൃകവും, വാസ്തുവിദ്യയും ഉൾപ്പെടുത്തിയാണ് പുനർനിർമ്മിക്കുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Also Read: ക്ലാസ് എടുക്കുന്നതിനിടെ മുൻ അധ്യാപകന് കുഴഞ്ഞ് വീണ് ദാരുണാന്ത്യം
Post Your Comments