KeralaLatest NewsNewsCrime

സിബി ഭാര്യയുമായി അകന്നു താമസിക്കുന്നു, നഗ്‌നതാ പ്രദർശനം സ്ഥിരം പരിപാടി: ദൃശ്യങ്ങൾ പകർത്തി പൊലീസിന് നൽകി വിദ്യാർത്ഥിനി

സിബി ചാക്കോ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മറച്ചു വച്ചാണ് സഞ്ചരിക്കുന്നത്.

 കോട്ടയം: ചിങ്ങവനത്ത് വിദ്യാർത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവ് റിമാൻഡിൽ. പൊതുവഴിയിൽ ഇന്നലെ പട്ടാപ്പകലായിരുന്നു പെൺകുട്ടിക്ക് മുന്നിൽ ചിങ്ങവനം സ്വദേശി സിബി ചാക്കോ നഗ്‌നതാ പ്രദർശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പൊലീസിന് നൽകി വിദ്യാർത്ഥിനി രേവതി വി കുറിപ്പ്.

മറ്റൊരുപെൺകുട്ടിക്കും ഈ ദുരനുഭവം ഉണ്ടാവരുതെന്ന ചിന്തയിലാണ് സാഹചര്യത്തെ ധൈര്യത്തോടെ നേരിട്ടതെന്ന് രേവതി മാധ്യമങ്ങളോട് പ്രതികരിച്ചു. ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് കോടിമത സ്വദേശിനി രേവതി വി കുറിപ്പിന് യുവാവിൽ നിന്നും ദുരനുഭവമുണ്ടായത്.

read also: അതിതീവ്ര ഇടിമിന്നലേറ്റ് ആറ് പേര്‍ക്ക് ദാരുണ മരണം

അടുത്തുള്ള ബന്ധുവീട്ടിലെത്തിയ ശേഷമാണ് പോലീസിന് ദൃശ്യങ്ങൾ അയച്ചു നൽകിയത്. ബന്ധുക്കൾക്കൊപ്പം സ്റ്റേഷനിൽ നേരിട്ടെത്തി പരാതിയും നൽകി.

പിടിയിലായ സിബി ചാക്കോ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മറച്ചു വച്ചാണ് സഞ്ചരിക്കുന്നത്. ഭാര്യയുമായി അകന്നു താമസിക്കുന്ന സിബിക്കെതിരെ സമാന പരാതികൾ മുൻപും ഉയർന്നിട്ടുള്ളതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button