ന്യൂഡൽഹി: തമിഴ്നാട്ടിലേക്ക് മാറ്റിയ അരിക്കൊമ്പനെ രണ്ട് വർഷത്തോളം നിരീക്ഷിക്കാൻ നിർദേശിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.
ചിന്നക്കനാലിനെ വന്യജീവിസങ്കേതമായി പ്രഖ്യാപിക്കാൻ നിർദേശിക്കണമെന്ന ആവശ്യത്തിലും ഇടപെടാൻ വിസ്സമ്മതിച്ചു കോടതി ഹർജിക്കാർക്ക് ഈ ആവശ്യം ഉന്നയിച്ച് മറ്റ് ഫോറങ്ങളെ സമീപിക്കാവുന്നതാണെന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ആണ് ഉത്തരവ്.
പരിസ്ഥിതി പ്രവർത്തകൻ സിആർ നീലകണ്ഠൻ, വികെ ആനന്ദൻ എന്നിവരാണ് അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. എന്നാൽ അരികൊമ്പനും ആയി ബന്ധപ്പെട്ട വിഷയത്തിൽ വിവിധ ഹർജികൾ കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാൽ തങ്ങൾ ഈ ഹർജിയിൽ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Post Your Comments