KeralaLatest NewsNews

കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പിഴ ചുമത്തി ഹൈക്കോടതി

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പിഴ ചുമത്തി ഹൈക്കോടതി. കേസന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനാണ് ഹൈക്കോടതിയുടെ നടപടി. 2500 രൂപ പിഴ അടയ്ക്കണമെന്നാണ് നിർദ്ദേശം.

Read Also: കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്നു: കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചു

പിഴ ഒടുക്കിയതിനു ശേഷം റിപ്പോർട്ട് 24 മണിക്കൂറിനുള്ളിൽ ഹാജരാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നേതാവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് കോടതി ആവശ്യപ്പെട്ടത്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതി കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പിഴ ചുമത്തിയത്.

Read Also: വിമാനത്തില്‍ കേരളത്തിലെത്തി മോഷണം, വിമാനത്തിൽ തന്നെ തിരികെ യാത്ര: ആന്ധ്രാ സ്വദേശി വിമാനത്താവളത്തിൽ വച്ച് പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button