
കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പിഴ ചുമത്തി ഹൈക്കോടതി. കേസന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനാണ് ഹൈക്കോടതിയുടെ നടപടി. 2500 രൂപ പിഴ അടയ്ക്കണമെന്നാണ് നിർദ്ദേശം.
പിഴ ഒടുക്കിയതിനു ശേഷം റിപ്പോർട്ട് 24 മണിക്കൂറിനുള്ളിൽ ഹാജരാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നേതാവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് കോടതി ആവശ്യപ്പെട്ടത്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതി കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പിഴ ചുമത്തിയത്.
Post Your Comments