കൊച്ചി; കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. വിവിധ അണക്കെട്ടുകള്‍ തുറന്നു. പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്ബ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കിയിലെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ തുറന്നു.
പാംബ്ല ഡാമില്‍ നിന്ന് 500 ക്യുമെക്സ് വരെയും കല്ലാര്‍കുട്ടി ഡാമില്‍ നിന്ന് 300 ക്യുമെക്സ് വരെയും വെള്ളമാണ് തുറന്നുവിടുക. അതിനാല്‍ മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നീ നദികളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രതാ പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധിച്ചു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2307.84 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 15% ആണ്. കെഎസ്‌ഇബിയുടെയും ജലസേചന വകുപ്പിന്റെയും അണക്കെട്ടുകളിലെ ജലനിരപ്പും ഉയര്‍ന്നു. കെഎസ്‌ഇബി ഡാമുകളില്‍ 17 % വെള്ളമുണ്ട്. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്ത് യെല്ലോ അലര്‍ട്ടാണ്.
മുതിര പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പെരിയാറിന്റെ ഭാഗമായ ലാേവർ പെരിയാർ അണക്കെട്ട് രാവിലെ 7.30 മണിക്കാണ് തുറന്നത്. ഇവിടെയും രണ്ട് ഷട്ടറുകളാണ് തുന്നത്. ഇതാേടെ പെരിയാറിന്റെ തീരങ്ങളിൽ വെളളം ഉയരാൻ സാദ്ധ്യതയുളളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്തതാേടെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ, നേര്യമംഗലം, കരിമണൽ, മാട്ടുപ്പെട്ടി വെെദ്യുതി നിലയങ്ങളിൽ ഉല്പാദനം വർദ്ധിപ്പിച്ചു.
Post Your Comments