ഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. എന്നാല്‍, ജോഷിമഠ് ദുരന്തബാധിതര്‍ക്കുള്ള സഹായത്തെ കുറിച്ചും ചാര്‍ ധാം യാത്രയെ കുറിച്ചുമാണ് പ്രധാനമന്ത്രിയുമായി സംസാരിച്ചതെന്നും അദ്ദേഹത്തെ ഉത്തരാഖണ്ഡിലേക്ക് ക്ഷണിച്ച് എന്നും പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് വിഷയത്തെ കുറിച്ച് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ‘പ്രധാനമന്ത്രിക്ക് ഏകീകൃത സിവില്‍ കോഡിന്റെ എല്ലാ വ്യവസ്ഥകളെയും കുറിച്ച് അറിയാം’ എന്നായിരുന്നു ധാമിയുടെ മറുപടി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് വൈകിക്കില്ല. എടുത്തുചാടി ഒന്നും ചെയ്യില്ല. അതിനാല്‍ പോരായ്മകള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദിവാസി വിഭാഗങ്ങളെ ഒഴിവാക്കുമോ എന്ന ചോദ്യത്തിന്, വിവിധ ഗോത്ര വിഭാഗങ്ങളുമായി സര്‍ക്കാര്‍ സമിതി ചര്‍ച്ച നത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് 2022ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബിജെപി വ്യക്തമാക്കിയിരുന്നു. മധ്യപ്രദേശില്‍ നടത്തിയ പ്രസംഗത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു.
Post Your Comments