തൃശ്ശൂര്‍ അരിപ്പാലത്ത് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പൂമംഗലം അരിപ്പാലത്ത് മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല്‍ വഴുതിവീണ് വീണാണ് വിദ്യാര്‍ത്ഥി മരിച്ചത്. പടിയൂര്‍ വളവനങ്ങാടി സ്വദേശി കൊലുമാപറമ്പില്‍ വെറോണി ആണ് മരിച്ചത്. 20 വയസായിരുന്നു.
Read Also: ശക്തമായ മഴ തുടരുന്നു! കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
വെറോണിയും മൂന്ന് സുഹൃത്തുക്കളുമായി അരിപ്പാലത്ത് പതിനൊന്നാം ചാല്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് ചൂണ്ടയിടുന്നതിനായി എത്തിയതായിരുന്നു. കാല്‍വഴുതി വീണ വെറോണിനെ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കില്ലും സാധിച്ചില്ല. കല്ലേറ്റുംങ്കര പോളിടെക്‌നിക്ക് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. അതേസമയം കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
വരുന്ന അഞ്ച് ദിവസം കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്ന് 20 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. മൂന്ന് ദിവസത്തിന് ശേഷം മഴയുടെ ശക്തി കുറയുമെന്നും അറിയിപ്പിലുണ്ട്.
Post Your Comments