IdukkiLatest NewsKeralaNattuvarthaNews

പോക്സോ കേസിലെ പ്രതി വിധിയുടെ തലേന്ന് മുങ്ങി: 9 വർഷത്തിന് ശേഷം അറസ്റ്റിൽ

നെടുങ്കണ്ടം വടക്കേപ്പറമ്പിൽ മാത്തുക്കുട്ടി(56) ആണ് അറസ്റ്റിലായത്

ഇടുക്കി: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി വിധി വരുന്നതിന് തലേ ദിവസം ഒളിവിൽ പോയ പ്രതി ഒൻപത് വർഷത്തിന് ശേഷം അറസ്റ്റിൽ. നെടുങ്കണ്ടം വടക്കേപ്പറമ്പിൽ മാത്തുക്കുട്ടി(56) ആണ് അറസ്റ്റിലായത്.

വർഷങ്ങൾക്ക് ശേഷം കർണാടകയിലെ കുടകിൽ നിന്നും നെടുങ്കണ്ടം പൊലീസാണ് പ്രതിയെ പിടികൂടിയത്. പോക്സോ കേസിൽ വിധി വരുന്നതിന് മുമ്പായി മാത്തുക്കുടി നാട് വിടുകയായിരുന്നു.

Read Also : അഞ്ജു ജോലിക്ക് പോയാല്‍ ഭര്‍ത്താവ് ഡേറ്റിങ് സൈറ്റില്‍, സാജുവിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ വിവരങ്ങള്‍ കൈമാറി പൊലീസ്

ഒളിവിലായിരുന്ന പ്രതിയെ നെടുങ്കണ്ടം പൊലീസ് സബ് ഇൻസ്പെക്ടർ ടി.എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി വിചാരണ പൂർത്തിയായി വിധി പ്രഖ്യാപിക്കാൻ തീയതി തീരുമാനിച്ചതിന്‍റെ തലേന്നാണ് മാത്തുക്കുട്ടി മുങ്ങിയത്. തുടർന്ന്, കട്ടപ്പന പോക്സോ കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, തന്നെ ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി മാത്തുക്കുട്ടിയുടെ ഭാര്യ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.

പൊലീസിനെ വെട്ടിച്ച് സംസ്ഥാനത്തിന് അകത്തും പുറത്തും പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ മാത്തുക്കുട്ടി കർണാടകയിലെ കുടകിലുള്ള ക്രഷർ യൂണിറ്റിൽ ജോലി ചെയ്യുന്നതായി അടുത്തിടെ പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതോടെ അന്വേഷണ സംഘം പ്രതിയെ കുടകിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

എസ്ഐ ബിനോയി എബ്രാഹം, എൻ.ആർ .രജ്ഞിത്ത്, അരുൺ കൃഷ്ണ സാഗർ, ആർ.രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് മാത്തുക്കുട്ടിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button