KeralaLatest NewsNews

സംസ്ഥാനത്ത് ഇന്നും കാലവർഷം അതിതീവ്രമായി തുടരും! 2 ജില്ലകൾക്ക് റെഡ് അലർട്ട്

മഴയുടെ തോത് ഉയരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. കനത്ത മഴയെ തുടർന്ന് ജില്ലകൾക്ക് റെഡ് അലർട്ട്, ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട് എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മറ്റ് ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലർട്ടായിരിക്കും. അഞ്ച് ദിവസം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് ഇന്ന് എറണാകുളം ജില്ലയൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കാസർകോട് ജില്ലയിൽ കോളേജുകൾ ഒഴികെയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമ്പൂർണ അവധിയാണ്. മഴയുടെ തോത് ഉയരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല, താലൂക്ക് തല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദ്ദേശം നൽകി. കൂടാതെ, വിവിധ വകുപ്പ് പ്രതിനിധികളെയും, ദേശീയ ദുരന്ത പ്രതികരണ സേനാ പ്രതിനിധികളെയും ഉൾപ്പെടുത്തിയുള്ള സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ ഇതിനോടകം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് അതിവേഗത്തിൽ പകർച്ചപ്പനി വ്യാപിക്കുന്നു! ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button