ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ വിപണിയിൽ ‘ജിയോ ഭാരത് 4ജി’ സ്മാർട്ട്ഫോണുമായി റിലയൻസ് എത്തുന്നു. ഒട്ടനവധി ഫീച്ചറുകളോട് കൂടിയ പുതിയ ഹാൻഡ്സെറ്റ് ജൂലൈ 7 മുതലാണ് വിപണിയിൽ എത്തുക. രാജ്യത്തെമ്പാടുമുള്ള റീ-ടെയിൽ ഷോപ്പുകളിൽ നിന്ന് ജിയോ ഭാരത് 4ജി സ്മാർട്ട്ഫോണുകൾ വാങ്ങാൻ സാധിക്കുന്നതാണ്. 2ജി മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെയാണ് ജിയോ കുറഞ്ഞ വിലയിൽ 4ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്.
സാധാരണ കീ-പാഡ് ഫോണിന് സമാനമായ രൂപമാണ് ജിയോ ഭാരത് 4ജി ഹാൻഡ്സെറ്റുകളുടേത്. പ്രധാനമായും രണ്ട് തരം മോഡലുകളിലാണ് വിപണിയിൽ എത്തുക. ആദ്യത്തേതിൽ ജിയോ എന്ന ബ്രാൻഡ് നെയിം ബാക്ക് കവറിൽ നൽകുന്നതാണ്. രണ്ടാമത്തേതിൽ കാർബൺ എന്ന ബ്രാൻഡ് നെയിം ആണ് രേഖപ്പെടുത്തുക. കാർബൺ എന്ന കമ്പനിയുമായി ചേർന്നാണ് രണ്ടാമത്തെ മോഡൽ അവതരിപ്പിക്കുന്നത്. രണ്ട് ഹാൻഡ്സെറ്റുകളിലും ക്യാമറ, സ്പീക്കർ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഇന്ത്യയിലെവിടെ നിന്നും അൺലിമിറ്റഡ് ഫോൺ കോളുകൾ ലഭിക്കുമെന്നതാണ് ഇവയുടെ പ്രധാന പ്രത്യേകത. ജിയോ-പേ ഉപയോഗിച്ച് യുപിഐ ഇടപാടുകൾ നടത്താനും, ചിത്രങ്ങൾ പകർത്താനും കഴിയുന്നതാണ്. ജിയോ- സിനിമ, ജിയോ- സാവൻ, എഫ്എം റേഡിയോ തുടങ്ങി നിരവധി എന്റർടൈൻമെന്റ് ഓപ്ഷനുകളും ലഭ്യമാണ്. ജിയോ ഭാരത് 4ജി സ്മാർട്ട്ഫോണുകളുടെ വില 999 രൂപയാണെന്നതാണ് ഏറ്റവും വലിയ സവിശേഷത.
Post Your Comments