തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസ് പ്രതികളായ മുൻ എസ്എഫ്ഐ നേതാവ് എ വിശാഖും പ്രിൻസിപ്പൽ ഡോ ജിജെ ഷൈജുവും കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണു ഇരുവരും കീഴടങ്ങിയത്. ഹാജരാകാനുള്ള സമയപരിതി കഴിഞ്ഞതിനെ തുടർന്നാണ് കീഴടങ്ങൽ.
നേരത്തെ ഇരുവരുടെയും ജാമ്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇരുവരും ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു.
ആൾമാറാട്ട കേസിൽ കോളജ് പ്രിൻസിപ്പൽ ഡോ ജിജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും ആൾമാറാട്ടം നടത്തിയ എ വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തിരുന്നത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, കേരള സർവകലാശാലയെ തെറ്റിധരിപ്പിക്കൽ എന്നിവയിലാണു കേസ്. സംഭവത്തിൽ വിശാഖിനെയും ആള്‍മാറാട്ടത്തിനു കൂട്ടുനിന്ന പ്രിൻസിപ്പൽ ഡോ ജിജെ ഷൈജുവിനെയും കോളജ് സസ്പെൻഡ് ചെയ്തിരുന്നു.
Post Your Comments