പുതിയ ഫോണുകൾ വാങ്ങുമ്പോൾ ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രശ്നമാണ് പഴയ വാട്സ്ആപ്പ് ചാറ്റുകളുടെ കൈമാറ്റം. എന്നാൽ, ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. വളരെ എളുപ്പത്തിൽ പഴയ ഫോണിൽ നിന്ന് പുതിയ ഫോണിലേക്ക് ചാറ്റുകൾ ട്രാൻസ്ഫർ ചെയ്യുന്ന സംവിധാനമാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇത്തവണ ക്യുആർ കോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചാറ്റുകൾ കൈമാറാൻ സാധിക്കുക. ഇത് സംബന്ധിച്ച വിവരങ്ങൾ വാട്സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് പുറത്തുവിട്ടിട്ടുണ്ട്.
ക്ലൗഡ് സ്റ്റോറേജ് അടിസ്ഥാനമാക്കിയാണ് നിലവിൽ വാട്സ്ആപ്പ് ചാറ്റുകൾ കൈമാറാൻ സാധിക്കുക. ഇതിൽ നിന്നും വ്യത്യസ്ഥമായി എളുപ്പത്തിൽ ചാറ്റുകൾ കൈമാറാൻ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ കഴിയും. മറ്റു മാർഗങ്ങളെ അപേക്ഷിച്ച് ഈ ഫീച്ചർ കൂടുതൽ സ്വകാര്യത ഉറപ്പുവരുത്തുന്നുണ്ട്. ഇവ എങ്ങനെ ഉപയോഗിക്കണമെന്ന് പരിചയപ്പെടാം.
- പഴയ ഫോണിനെ പുതിയ ഫോണിന്റെ വൈഫൈ സംവിധാനവുമായി കണക്ട് ചെയ്യുക
- പഴയ ഫോണിന്റെ വാട്സ്ആപ്പ് സെറ്റിംഗ്സിൽ ചാറ്റ് എന്ന ഓപ്ഷൻ എടുക്കുക
- ചാറ്റ് ഓപ്ഷനിലെ ‘ചാറ്റ് ട്രാൻസ്ഫർ’ തിരഞ്ഞെടുക്കുക
- തുടർന്ന് പഴയ ഫോണിന്റെ സ്ക്രീനിൽ കാണുന്ന ക്യുആർ കോഡ് പുതിയ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യുക
- നിർദ്ദേശങ്ങൾ പാലിച്ച് പെയറിംഗ് പ്രക്രിയ പൂർത്തിയാക്കിയാൽ ചാറ്റുകൾ ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നതാണ്
Also Read: ബൈക്ക് കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം : രണ്ട് യുവാക്കൾക്ക് പരിക്ക്
Post Your Comments