KeralaLatest NewsNews

അനധികൃത മദ്യവിൽപ്പന പരിശോധിക്കാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം: വിരൽ കടിച്ചു മുറിച്ചു

കാസർഗോഡ്: അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന വിവരമറിഞ്ഞതിനെ തുടർന്ന് പരിശോധിക്കാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം. കാസർഗോഡാണ് സംഭവം. ലോറൻസ് ക്രാസ്റ്റ എന്ന പ്രതിയാണ് പ്രിവന്റീവ് ഓഫീസറായ ഡി എം അബ്ദുള്ളക്കുഞ്ഞിന് നേരെ ആക്രമണം നടത്തിയത്.

Read Also: അതിതീവ്ര മഴ, ജാഗ്രത മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍: 7 ജില്ലകളില്‍ ദുരന്ത പ്രതികരണ സേന

ലോറൻസ് ക്രാസ്റ്റയുടെ വീടിന് മുന്നിൽ അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് മേഖലയിൽ പരിശോധന നടത്താനെത്തിയതായിരുന്നു എക്‌സൈസ്. മൂന്നു ലിറ്റർ അനധികൃത മദ്യം പരിസരത്ത് നിന്നും പിടിച്ചെടുക്കുകയും ചെയ്തു.

പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടെയായിരുന്നു അതിക്രമം നടന്നത്. അബ്ദുള്ളക്കുഞ്ഞിന്റെ വലതുകൈയുടെ തള്ളവിരൽ പ്രതി കടിച്ചുമുറിച്ചു. തലകൊണ്ട് മൂക്കിലിടിക്കുകയും ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also: പെൺസുഹൃത്തിനെ ഒഴിവാക്കാൻ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് എക്സൈസിന് വിവരം നൽകി: യുവാവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button