KeralaLatest NewsNews

പൗരത്വ നിയമ ഭേദഗതിയെയും ബീഫ് വിവാദത്തെയും കേരളം പ്രതിരോധിച്ചത് ഒറ്റക്കെട്ടായാണ്: വി ശിവന്‍കുട്ടി

ഹൈബി ഈഡന്റെ തലസ്ഥാന വിവാദത്തില്‍ ന്യായമായും ചില സംശയങ്ങള്‍, ഇതൊരു സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണോ?

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെയും വാമന ജയന്തി ആശയത്തെയും സോമാലിയ പരാമര്‍ശത്തെയും ബീഫ് വിവാദത്തെയും കേരളം പ്രതിരോധിച്ചത് ഒറ്റക്കെട്ടായാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വര്‍ഗീയ ശക്തികള്‍ അധികാരം പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് പ്രാഥമികമായും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങള്‍ മുന്നോട്ട് വച്ചാണെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

Read Also: ഇരട്ടച്ചങ്കന്‍ കീശയിലാക്കിയത് കോടികള്‍, ആര്‍ക്കും പങ്കിട്ട് കൊടുത്തിട്ടില്ല, വാങ്ങിയ കാശിന് കണക്കില്ല

ഹൈബി ഈഡന്റെ തലസ്ഥാന വിവാദത്തില്‍ ന്യായമായും ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. ഇതൊരു സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണോ? കോണ്‍ഗ്രസ് ഒരു പരിശോധന നടത്തുന്നത് നന്നായിരിക്കും. പരിശോധന നടത്തുന്നവരില്‍ ആരൊക്കെ പരിശുദ്ധര്‍ എന്ന് നോക്കുന്നതും ഗുണം ചെയ്യും. അത്ര നിഷ്‌കളങ്കമല്ല കൂട്ടരേ കാര്യങ്ങളെന്നും വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘വര്‍ഗീയ ശക്തികള്‍ അധികാരം പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് പ്രാഥമികമായും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങള്‍ മുന്നോട്ട് വച്ചാണ്. പൗരത്വ നിയമ ഭേദഗതിയെയും വാമന ജയന്തി ആശയത്തെയും സോമാലിയ പരാമര്‍ശത്തെയും ബീഫ് വിവാദത്തെയും കേരളം പ്രതിരോധിച്ചത് ഒറ്റക്കെട്ടായാണ്. ഹൈബി ഈഡന്റെ തലസ്ഥാന വിവാദത്തില്‍ ന്യായമായും ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. ഇതൊരു സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണോ? കോണ്‍ഗ്രസ് ഒരു പരിശോധന നടത്തുന്നത് നന്നായിരിക്കും. പരിശോധന നടത്തുന്നവരില്‍ ആരൊക്കെ പരിശുദ്ധര്‍ എന്ന് നോക്കുന്നതും ഗുണം ചെയ്യും. അത്ര നിഷ്‌കളങ്കമല്ല കൂട്ടരേ കാര്യങ്ങള്‍..’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button