![](/wp-content/uploads/2022/07/what-is-tomato-fever-know-its-symptoms-and-preventions-all-you-need-to-know-about-tomato-flu.jpg)
മഴക്കാലം എത്തുന്നതോടെ നിരവധി പകര്‍ച്ചവ്യാധികളാണ് കുട്ടികളെ പിടിപെടുന്നത്. ഓടകള്‍ നിറഞ്ഞ് കവിയുന്നതും മാലിന്യങ്ങള്‍ റോഡിലേക്ക് ഒഴുകുന്നതും നിരവധി രോഗങ്ങള്‍ പകരാന്‍ കാരണമാകും. പനി, ചുമ, കഫക്കെട്ട്, കോളറ, എലിപ്പനി, മഞ്ഞപ്പിത്തം എന്നിങ്ങനെ മഴക്കാലത്ത് വരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ നിരവധിയാണ്. അതിനാല്‍ കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സാധിക്കും.
Read Also: ഫിറ്റ്‌നെസ്സ് ടിപ്‌സ് നല്‍കുന്ന യൂട്യൂബര്‍ അന്തരിച്ചു: മുപ്പതുകാരന്റെ അന്ത്യം അന്യൂറിസം മൂലം
സീസണല്‍ അലര്‍ജികളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ വിവിധ മാര്‍ഗങ്ങളുണ്ട്. കുട്ടിയുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ചില പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ഫെയ്ത്ത് ക്ലിനിക്കിലെ പീഡിയാട്രീഷ്യനും അഡോളസന്റ് സ്‌പെഷ്യലിസ്റ്റുമായ ഡോ. പോള ഗോയല്‍ പറയുന്നു.
ഒന്ന്…
കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ജങ്ക് ഫുഡിന്റെ അമിതമായ ഉപഭോഗത്തില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തുകയും ചെയ്യുക. അവരുടെ ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക.
രണ്ട്…
കുട്ടിയെ ഉദാസീനമായ ജീവിതശൈലി നയിക്കുന്നതില്‍ നിന്ന് തടയുകയും പതിവായി വ്യായാമം ചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയോ ചെയ്യുക. സ്‌കിപ്പിംഗ്, നടത്തം, എയ്റോബിക് വ്യായാമങ്ങള്‍ ശീലിപ്പിക്കുക.
മൂന്ന്…
ശരിയായ ഭക്ഷണം, വ്യായാമം, ഉറങ്ങല്‍ ശീലങ്ങള്‍ എന്നിവ ആരോഗ്യകരമായ ജീവിതശൈലിയില്‍ ഉള്‍പ്പെടുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ടിവി കാണുന്നതില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തുക. ഇത് അവരെ നന്നായി ഉറങ്ങാനും ഫ്രഷ് ആയി ഉണരാനും സഹായിക്കും.
നാല്…
അണുബാധ പടരാതിരിക്കാന്‍ കൈകളുടെ ശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. മഴക്കാലത്തെ അസുഖങ്ങള്‍ തടയാന്‍ കുട്ടികള്‍ പതിവായി കൈ കഴുകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
അഞ്ച്…
ചികിത്സയേക്കാള്‍ നല്ലത് പ്രതിരോധമാണ്. അതിനാല്‍ നിങ്ങളുടെ കുട്ടി പ്രായത്തിനനുസരിച്ച് ആവശ്യമായ എല്ലാ വാക്‌സിനുകളും എടുത്തുവെന്ന് ഉറപ്പാക്കുക. ഭക്ഷണവും വെള്ളവും മൂലമുണ്ടാകുന്ന ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) എന്നിവ തടയുന്നു.
കുട്ടികളില്‍ പ്രതിരോധശേഷി നിലനിര്‍ത്തുന്നതില്‍ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. സമീകൃതാഹാരത്തില്‍ 20-25 ശതമാനം കൊഴുപ്പും 10-12 ശതമാനം പ്രോട്ടീനും 60-70 ശതമാനം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കണം. തൈരിലെ പ്രോബയോട്ടിക്‌സ് ബാക്ടീരിയ, വൈറല്‍, ഫംഗസ് രോഗങ്ങള്‍ തടയുന്നു.
കാരറ്റ്, ബീറ്റ്‌റൂട്ട്, തക്കാളി, ചീര, മത്തങ്ങ, ബ്രോക്കോളി തുടങ്ങിയപച്ചക്കറികള്‍ ഉപയോഗിച്ച് വീട്ടില്‍ ഉണ്ടാക്കുന്ന സൂപ്പുകള്‍ ആരോഗ്യകരവും കുട്ടിയുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗവുമാണ്. ചുമ, ജലദോഷം, പനി എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
Post Your Comments